വാ​ക്വി​ൻ ഫീ​നി​ക്സി​ന്‍റെ ജോ​ക്ക​ർ; ര​ണ്ടാം ഭാ​ഗം ട്രെ​യി​ല​ർ
Thursday, April 11, 2024 10:18 AM IST
വാ​ക്വി​ൻ ഫീ​നി​ക്സ് ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ജോ​ക്ക​ർ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ടോ​ഡ് ഫി​ലി​പ്സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഹാ​ർ​ലി ക്വി​ൻ ആ​യി ലേ​ഡി ഗാ​ഗ​യെ​ത്തു​ന്നു.

2019ൽ ​പു​റ​ത്തി​റ​ങ്ങി​യ ജോ​ക്ക​റി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഈ ​സി​നി​മ. ജോ​ക്ക​റി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം ഫീ​നി​ക്സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.



ബ്രെ​ൻ​ഡ​ൻ ഗ്ലീ​സ​ൺ, കാ​ത​റി​ൻ കീ​നെ​ർ, സാ​സി ബീ​റ്റ്സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. നി​ർ​മാ​ണം വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ് പി​ക്ചേ​ഴ്സും ഡി​സി സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ്.

ആ​ർ​ത​ർ ഫ്ലെ​ക് എ​ന്ന ജോ​ക്ക​റി​ന്‍റെ​യും ഹാ​ർ​ലി ക്വി​ന്നി​ന്‍റെ​യും ജ​യി​ൽ​ജീ​വി​ത​വും ഇ​വ​ർ ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ തു​ട​ക്ക​വു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. ചി​ത്രം ഒ​ക്ടോ​ബ​ർ നാ​ലി​ന് റി​ലീ​സി​നെ​ത്തും.